പത്തനംതിട്ട : പിണറായി സർക്കാരിൻ്റെ ഭരണകാലം കേരളത്തെ അഴിമതിയുടെ പുതിയ മേച്ചിൽപുറങ്ങളാക്കി മാറ്റിയതായി അടൂർ പ്രകാശ് എം പി. സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുനാട് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണ്ണ കള്ളക്കടത്തു മയക്കുമരുന്ന് കള്ളക്കടത്തും രാഷ്ട്രീയ കൊലപാതകങ്ങളും മാഫിയ പ്രവർത്തനങ്ങളും കൊണ്ട് കേരളത്തെ ദിനംപ്രതി അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ് ഇടതുപക്ഷ ഗവൺമെൻറ് ചെയ്യുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഈ ഗവൺമെൻറ് പരാജയപ്പെട്ടിരിക്കുന്നതായും ആരോപിച്ചു.
മണ്ഡലം പ്രസിഡൻറ് ഒങ്കത്തിൽ പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പഴകുളം മധു, യുഡിഎഫ് ജില്ലാ ചെയർമാൻ ഏ. ഷംസുദ്ദീൻ, കെ ജയവ൪മ്മ ഓർമ്മ ഡിസിസി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് സെക്രട്ടറി അഹമ്മദ് ഷാ, വി കെ വാസുദേവൻ, ചിരണിക്കൽ ശ്രീകുമാർ ബാബു മാമ്പറ്റ, ശാന്തമ്മ രാഘവൻ, സുജിത്ത്, പുഷ്പാകരൻ എന്നിവർ പ്രസംഗിച്ചു.