കെ എം ഷാജിയെ പൊതുപരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തണo : ഐ എന്‍ എല്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപണ വിധേയനായ കെ എം ഷാജിയെ പൊതുപരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാസിം ഇരിക്കൂര്‍ പറഞ്ഞു. ഗള്‍ഫ് കേന്ദ്രീകരിച്ച്‌ നടക്കുന്ന സ്വര്‍ണക്കടത്തുമായി ഷാജിക്ക് ബന്ധമുണ്ടെന്ന് ഖാസിം ഇരിക്കൂര്‍ ആരോപിച്ചു. കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തു വര്‍ഷമായി ഷാജി നുറു തവണയിലേറെ വിദേശയാത്ര നടത്തിയിട്ടുണ്ട്. വയനാട്ടിലെ ഒരു ജ്വല്ലറിയില്‍ ഷാജിക്ക് നിശബ്ദ പങ്കാളിത്തമുണ്ടെന്ന് ലീഗ് നേതാക്കള്‍ തന്നെ പറയുന്നു. സ്വര്‍ണക്കടത്തുമായി ഷാജിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്താല്‍ ഈ കാര്യം വ്യക്തമാകുമെന്നും ഖാസിം ഇരിക്കൂര്‍ പറഞ്ഞു. ഒരു വര്‍ഷത്തില്‍ 48 ലക്ഷം രൂപ വരുമാനമുള്ളപ്പോഴാണ് ഇദ്ദേഹം മൂന്നര കോടി രൂപ ചെലവില്‍ വീടു പണിതത്.

ഇന്‍ഡോനേഷ്യയില്‍ നിന്നാണ് ഇതിനായുള്ള ടൈല്‍സ് കൊണ്ടുവന്നത്. ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത് പ്രശസ്ത അഭിഭാഷകന്‍ കപില്‍ സിബിലാണ്. ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപയാണ്. ഇതാരാണ് കൊടുക്കുന്നതെന്ന് ഷാജിയും മുസ്ലിം ലീഗ് പാര്‍ട്ടിയും വ്യക്തമാക്കണമെന്നും ഖാസിം ഇരിക്കൂര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ മുൻ സർക്കാരിനെതിരെ വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും...

സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത്...

0
ആലപ്പുഴ : സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ്...

‘ഇന്ത്യയുടെ അതിശക്തമായ പിന്തുണയുണ്ട് ‘ ; അമേരിക്കയുമായി മാത്രമല്ല ഇസ്രായേലിന്റെ സഖ്യം : നെതന്യാഹു

0
ജെറൂസലേം : ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും അമേരിക്ക...

വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

0
ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ. വർഗമെന്തെന്നോ...