അപകടങ്ങൾ തുടർക്കഥ ; തിരുവല്ല പൊടിയാടി ജംഗ്ഷനിൽ സിഗ്​നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: രണ്ട് സംസ്ഥാന പാതകളുടെ സംഗമസ്ഥലമായ പൊടിയാടി ജംഗ്ഷനിൽ സിഗ്​നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവല്ല – മാവേലിക്കര, അമ്പലപ്പുഴ – തിരുവല്ല പാതകളുടെ സംഗമസ്ഥലമായ പൊടിയാടിയിലാണ്​ സിഗ്​നൽ ലൈറ്റ് ഇല്ലാത്തത്. ഗതാഗത തിരക്കേറിയ  ജംഗ്ഷനാണിത്.

തിരുവല്ല – മാവേലിക്കര പാതയിലൂടെ വരുന്ന വാഹനങ്ങൾ അമ്പലപ്പുഴ റോഡിലേക്ക് അലക്ഷ്യമായി കടക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. അമ്പലപ്പുഴ പാതയിൽനിന്ന് തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും സമാനമായ അപകട ഭീഷണിയുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം അപകടങ്ങൾ ഇവിടെ സംഭവിച്ചതായി നാട്ടുകാർ പറയുന്നു.

മൂന്ന് റോഡുകളിലൂടെ കടന്നുവരുന്ന വാഹനങ്ങൾ ഒരുവിധ നിയന്ത്രണങ്ങളുമില്ലാതെ കടന്നു പോകുന്നത് വലിയ തരത്തിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. സിഗ്​നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനടക്കം നിവേദനം നൽകിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതരും പ്രദേശവാസികളും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...