മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടിയ യുവതി മരിച്ചു ; കുഞ്ഞിനു വേണ്ടി തിരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുണ്ടറയില്‍ മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലില്‍ ചാടിയ യുവതി മരിച്ചു. കുഞ്ഞിനു വേണ്ടി തിരച്ചില്‍ തുടരുന്നു. കുണ്ടറ വെള്ളിമണ്‍ സ്വദേശിനി രാഖിയുടെ( 23) മൃതദേഹമാണ് കണ്ടെത്തിയത്.

വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന്‍ പിള്ളയുടെ മകള്‍ രാഖിയാണ് മൂന്നു വയസ്സുള്ള മകന്‍ ആദിയുമായി അഷ്ടമുടിക്കായലില്‍ ചാടിയത്. ഇന്നലെ രാത്രി മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുണ്ടറ പോലീസ് ആളെ കാണാതായതിന് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തി. ആദിക്കു (3) വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഭര്‍ത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്‌നം ആത്മഹത്യയിലേക്ക് വഴിവെച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച്‌ വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കായലില്‍ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് പോലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. രാഖിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...