കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഫലം ഏറെക്കുറെ ഉറപ്പായിരിക്കെ പിടി തോമസിനെ അനുസ്‌മരിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. ജീവിച്ചിരുന്ന പിടിയേക്കാള്‍ ശക്തനാണ് മരിച്ചുപോയ പിടിയെന്നാണ് സിപിഎം അനുഭാവിയായ ജയശങ്കര്‍ പറഞ്ഞത്. ഉമ തോമസ് ലീഡ് ചെയ്യുകയാണ്. സാമൂഹിക വിമര്‍ശകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കൂടി പ്രശസ്തനായ ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവിച്ചിരുന്ന പി.ടി.യേക്കാള്‍ ശക്തനാണ് മരിച്ചു പോയ പി.ടി എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.