അഹമ്മദാബാദ് : ഗുജറാത്തിലെ കെമിക്കല്‍ കമ്പനിയില്‍ നടന്ന സ്‌ഫോടനത്തില്‍ വിഷപ്പുക ശ്വസിച്ച ഏഴുപേര്‍ ആശുപത്രിയില്‍. ഇവരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സമീപത്തെ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ദീപക് നൈട്രൈറ്റ് കമ്പിനി വ്യക്തമാക്കി. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. നിരവധി ഫയര്‍ എന്‍ജിനുകളാണ് പ്രദേശത്തേക്ക് എത്തിയിരിക്കുന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി.
ഗുജറാത്തിലെ കെമിക്കല്‍ കമ്പനിയില്‍ സ്‌ഫോടനം ; ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍
RECENT NEWS
Advertisment