കാട്ടുകോന്നിയെ നാട്ടുകോന്നിയാക്കിയ അഡ്വ.അടൂര്‍ പ്രകാശ് ; പ്രതീക്ഷയോടെ കോന്നി കാത്തിരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: സ്ഥാനാര്‍ഥിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു നിയമസഭാമണ്ഡലം. ഒരുപക്ഷേ കേരളത്തില്‍ കോന്നി മാത്രമായിരിക്കും ഈ പട്ടികയില്‍ ഉണ്ടാകുക. ആറ്റിങ്ങല്‍ എം.പി അഡ്വ.അടൂര്‍ പ്രകാശിനുവേണ്ടിയാണ് കോന്നിയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്ന തീരുമാനമാണ് നിലവില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. എന്നിരുന്നാലും അവസാന റൌണ്ടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടൂര്‍ പ്രകാശിന് മത്സരിക്കുവാനുള്ള പ്രത്യേക അനുമതി നല്കുമെന്നുതന്നെയാണ് കോന്നിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. കാരണം കോന്നി എം.എല്‍.എ ആയിരുന്നപ്പോള്‍ പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറായത്. എം.പി സ്ഥാനം മോഹിച്ച് ആറ്റിങ്ങലില്‍ മത്സരിക്കുകയായിരുന്നില്ല.

കോന്നി മണ്ഡലം വിട്ടുപോകുവാന്‍ അടൂര്‍ പ്രകാശിന് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല, അത്രക്ക് ദൃഡമായ ആത്മബന്ധമായിരുന്നു മണ്ഡലത്തിലെ ഓരോ വ്യക്തികളോടും അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ടുള്ള ഒരു നടപടിക്കും അദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ തീരുമാനം അദ്ദേഹം ശിരസ്സാവഹിക്കുകയായിരുന്നു. ആറ്റിങ്ങല്‍ എം.പിയായി തുടരുമ്പോഴും കോന്നിയുമായുള്ള ആത്മബന്ധം അടൂര്‍ പ്രകാശ് തുടര്‍ന്നു. മണ്ഡലത്തിലെ തന്റെ പ്രിയപ്പെട്ടവരുടെ ദുഖത്തിലും സന്തോഷത്തിലുമൊക്കെ ഓടിയെത്തി അവരോടൊപ്പം പങ്കുചേര്‍ന്നു. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. രാഷ്ട്രീയത്തിനും മതത്തിനും പ്രായത്തിനും ഇവിടെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ് കോന്നിയിലെ ജനങ്ങളും അടൂര്‍ പ്രകാശും  ഒരുപോലെ ആഗ്രഹിക്കുന്നു. മലയോര മേഖലയായ കോന്നിയെ വികസനപാതയില്‍ എത്തിച്ചത് അടൂര്‍ പ്രകാശ് ആണ്. ഒരിക്കലും കോന്നിക്കാര്‍ക്ക് സ്വപ്നം കാണുവാന്‍ കഴിയാത്ത മെഡിക്കല്‍ കോളേജും കേന്ദ്രീയ വിദ്യാലയവും ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ അടൂര്‍ പ്രകാശിന്റെ ദീര്‍ഘവീക്ഷണത്തില്‍ നിന്നും ഉയര്‍ന്നതാണ്. കോന്നിയിലെ വികസന പദ്ധതികളുടെ പിതൃത്വം പിന്നീട് വന്നവര്‍ ഏറ്റെടുക്കുന്നുണ്ടെങ്കിലും കോന്നിയിലെ ജനങ്ങള്‍ ഇത് മുഖവിലക്ക് എടുത്തിട്ടില്ല.

ഒരുകാലത്ത് കോന്നി പോലീസ് സ്റ്റേഷന്‍ റോഡില്‍ ജീപ്പുകളുടെ നീണ്ട നിര കാണാമായിരുന്നു. വനത്തിനുള്ളിലെ ഗ്രാമങ്ങളായ കല്ലേലി, കൊക്കാത്തോട്, അപ്പൂപ്പന്‍ തോട്, തണ്ണിത്തോട്, തേക്കുതോട് എന്നിവിടങ്ങളിലെ ജനങ്ങളുടെ രാജകീയ വാഹനമായിരുന്നു ഇവയൊക്കെ. ബസ്സില്‍ ടിക്കറ്റ് എടുക്കുന്നതുപോലെ ഒരു ചെറിയതുക നല്‍കിയാല്‍ ഇവര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. ഒരു ജീപ്പില്‍ അകത്തും പുറത്തുമായി ഇരുപത്തിയഞ്ചോളം പേര്‍ യാത്രചെയ്യും. ജീപ്പിന്റെ മുകളില്‍ ഇരുന്നുള്ള രാജകീയയാത്ര കോന്നിക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഈ ഗ്രാമങ്ങളിലേക്ക് ബസ്സ്‌ സര്‍വീസ് ഉണ്ടായിരുന്നില്ല. പാലങ്ങളും റോഡുകളും ഇല്ലാത്തതായിരുന്നു കാരണം. എന്നാല്‍ ധൈര്യശാലികളായ കോന്നിയിലെ ജീപ്പ് ഡ്രൈവര്‍മാര്‍ കാട്ടിലൂടെയും തോട്ടിലൂടെയും ആറ്റിലൂടെയും അതിസാഹസികമായി വണ്ടി ഓടിച്ച് ജനങ്ങളെ സുരക്ഷിതമായി തങ്ങളുടെ ഗ്രാമങ്ങളില്‍ എത്തിച്ചിരുന്നു. പ്രശസ്തമായ കോന്നി ചന്തയില്‍ എത്തുന്ന കാര്‍ഷിക വിഭവങ്ങളില്‍ മുക്കാല്‍ഭാഗവും എത്തുന്നത്‌ ഈ ഗ്രാമങ്ങളില്‍നിന്നും ഇതുപോലെ ജീപ്പിലായിരുന്നു.

വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമങ്ങള്‍, മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പഠിക്കേണ്ടിവന്ന കുട്ടികള്‍, രോഗം വന്നാല്‍ വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടിയുള്ള രാത്രിയാത്രകള്‍….ഇന്ന് ഈ ഗ്രാമങ്ങള്‍ കോന്നി മണ്ഡലത്തിന്റെ വികസനം വിളിച്ചോതുന്നു. നല്ല റോഡുകള്‍, പാലങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, എങ്ങും കണ്ണുചിമ്മുന്ന വൈദ്യുതി വിളക്കുകള്‍….ഗ്രാമങ്ങളുടെ മുഖച്ഛായതന്നെ മാറിക്കഴിഞ്ഞു. ആരും കണ്ടിട്ടില്ലാത്ത കോന്നിയുടെ ഗ്രാമങ്ങളില്‍ സമാനതകളില്ലാത്ത വികാസം എത്തിച്ചത് അടൂര്‍ പ്രകാശ് എന്ന ജനകീയ എം.എല്‍.എ ആയിരുന്നു. അതേ…കോന്നിയിലെ ജനങ്ങള്‍ മന്ത്രിക്കുന്ന …കാട്ടുകോന്നിയെ നാട്ടുകോന്നിയാക്കിയ ജനപ്രതിനിധി – അതായിരുന്നു അടൂര്‍ പ്രകാശ്. ആ അടൂര്‍ പ്രകാശിനുവേണ്ടിയാണ് കോന്നി മണ്ഡലത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...