കൊച്ചി : അഡ്വ. ആളൂരിന്റെ ഓഫീസിൽവച്ച് അതിക്രമം നേരിട്ടെന്ന എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സ്ഥലസംബന്ധമായ കേസിന്റെ ആവശ്യത്തിന് ആളൂരിന്റെ ഓഫീസിൽ ചെന്നപ്പോഴാണ് അതിക്രമം നേരിട്ടതെന്നാണ് പരാതിയിലുള്ളത്.കേസ് നടത്തിപ്പിന് ആളൂർ ഏഴ് ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം അക്കൗണ്ടിലൂടെയും ബാക്കി പണമായും വേണമെന്നായിരുന്നു ആവശ്യം.
അഞ്ച് ലക്ഷം രൂപ നേരത്തെ കൊടുത്തു. ജഡ്ജിയ്ക്കും കമ്മിഷണർക്കും കൈക്കൂലി നൽകാനെന്ന പേരിൽ കൂടിയാണ് പണമായി വാങ്ങിയത്. വീണ്ടും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ പണമില്ലെന്ന് വ്യക്തമാക്കി. അപ്പോൾ, ഫീസ് വേണ്ട ചില കാര്യങ്ങളിൽ കോംപ്രമൈസ് ചെയ്താൽ മതിയെന്ന് പറഞ്ഞ് തോളിൽ പിടിച്ചു. ഉടൻ അവിടെ നിന്നിറങ്ങി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.