തിരുവല്ല: കാലഹരണപ്പെട്ട ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിലൂടെ അധ്വാന വര്‍ഗ്ഗത്തിന് ഇടതു സര്‍ക്കാര്‍ കൈത്താങ്ങ് ആവുകയാണെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ജീവനോപാധിക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുന്നത് സാധാരണക്കാരന്റെ ജീവിത സാക്ഷാത്കാരമാണ്. ഇതിന് ധീരമായ ഇടപെടല്‍ നടത്തുവാന്‍ കേരള കോണ്‍ഗ്രസ് (എം) ന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറക്കല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ് നിര്‍വഹിച്ചു. ജില്ലയിലെ മികച്ച ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകന്‍ കെ എസ് ആന്റണി, യുവ നോവലിസ്റ്റ് ജിന്‍സണ്‍ സ്‌കറിയ, പ്രമുഖ വ്യവസായി മാത്യു എബ്രഹാം തെക്കുംമൂട്ടില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറര്‍ എന്‍ എം രാജു, ഉന്നതധികാര സമിതി അംഗം റ്റി ഒ എബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറി സജി അലക്‌സ്, ജില്ലാ ജനറല്‍ സെക്രട്ടറി എബ്രഹാം വാഴയില്‍, പ്രൊഫ. ഡോ.വര്‍ഗീസ് പേരയില്‍, ജോര്‍ജ് എബ്രഹാം, അഡ്വ. മനോജ് മാത്യു, മായ അനില്‍കുമാര്‍, രാജീവ് വഞ്ചിപ്പാലം, ഷെറി തോമസ്, സോമന്‍ താമരച്ചാലില്‍, ക്യാപ്റ്റന്‍ സി വി വര്‍ഗീസ്, കുര്യന്‍ മടക്കല്‍, സജു മിഖായേല്‍, ആലിച്ചന്‍ ആറൊന്നില്‍, ജോണ്‍ വി തോമസ്, കെ പി രാജപ്പന്‍, കരുണ്‍ സക്കറിയ, തോമസ് മോഡി, ജേക്കബ് മാമന്‍, ജോജി പി തോമസ്, റിന്റോ തോപ്പില്‍, പ്രസാദ് കൊച്ചുപാറക്കല്‍, എ ജെ സൈമണ്‍, ജോയ് ആറ്റുമാലില്‍, എ ജി മധു, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.