ഭൂ പതിവ് ഭേദഗതി ബിൽ അധ്വാന വർഗ്ഗത്തിന് ആശ്വാസം – അഡ്വ.ജോബ് മൈക്കിൾ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കാലഹരണപ്പെട്ട ഭൂ പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിലൂടെ അധ്വാന വര്‍ഗ്ഗത്തിന് ഇടതു സര്‍ക്കാര്‍ കൈത്താങ്ങ് ആവുകയാണെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ജീവനോപാധിക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടുന്നത് സാധാരണക്കാരന്റെ ജീവിത സാക്ഷാത്കാരമാണ്. ഇതിന് ധീരമായ ഇടപെടല്‍ നടത്തുവാന്‍ കേരള കോണ്‍ഗ്രസ് (എം) ന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറക്കല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ് നിര്‍വഹിച്ചു. ജില്ലയിലെ മികച്ച ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകന്‍ കെ എസ് ആന്റണി, യുവ നോവലിസ്റ്റ് ജിന്‍സണ്‍ സ്‌കറിയ, പ്രമുഖ വ്യവസായി മാത്യു എബ്രഹാം തെക്കുംമൂട്ടില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ട്രഷറര്‍ എന്‍ എം രാജു, ഉന്നതധികാര സമിതി അംഗം റ്റി ഒ എബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറി സജി അലക്‌സ്, ജില്ലാ ജനറല്‍ സെക്രട്ടറി എബ്രഹാം വാഴയില്‍, പ്രൊഫ. ഡോ.വര്‍ഗീസ് പേരയില്‍, ജോര്‍ജ് എബ്രഹാം, അഡ്വ. മനോജ് മാത്യു, മായ അനില്‍കുമാര്‍, രാജീവ് വഞ്ചിപ്പാലം, ഷെറി തോമസ്, സോമന്‍ താമരച്ചാലില്‍, ക്യാപ്റ്റന്‍ സി വി വര്‍ഗീസ്, കുര്യന്‍ മടക്കല്‍, സജു മിഖായേല്‍, ആലിച്ചന്‍ ആറൊന്നില്‍, ജോണ്‍ വി തോമസ്, കെ പി രാജപ്പന്‍, കരുണ്‍ സക്കറിയ, തോമസ് മോഡി, ജേക്കബ് മാമന്‍, ജോജി പി തോമസ്, റിന്റോ തോപ്പില്‍, പ്രസാദ് കൊച്ചുപാറക്കല്‍, എ ജെ സൈമണ്‍, ജോയ് ആറ്റുമാലില്‍, എ ജി മധു, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....