യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി യുക്രൈനിൽ തന്നെ നിർമ്മിക്കും

For full experience, Download our mobile application:
Get it on Google Play

കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ. റഷ്യയുടെ ഉള്ളറകളിലേക്ക് നേരിട്ട് പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള ബ്രിട്ടീഷ്-ഫ്രഞ്ച് സംയുക്ത ക്രൂയിസ് മിസൈലായ ‘സ്റ്റോം ഷാഡോ’ (ഫ്രഞ്ച് പതിപ്പ്: ‘സ്കാൽപ്’ – SCALP) യുക്രൈനിൽ തന്നെ നിർമ്മിക്കുന്നതിനായി തങ്ങളുടെ അതീവ രഹസ്യ സൈനിക സാങ്കേതികവിദ്യ കൈമാറാൻ ബ്രിട്ടൻ അനുമതി നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.ഈ വർഷം അവസാനത്തോടെ യുക്രൈനിൽ മിസൈൽ നിർമ്മാണ യൂണിറ്റ് സജ്ജമാക്കാനാണ് ഫ്രാൻസും യുക്രൈനും ലക്ഷ്യമിടുന്നത്. ഇതിനായി ബ്രിട്ടീഷ് നിർമ്മിത ഘടകങ്ങളുടെ രഹസ്യ സ്വഭാവം ഒഴിവാക്കിക്കൊണ്ട് വിവരങ്ങൾ ഔദ്യോഗികമായി കൈമാറാൻ ലണ്ടൻ തീരുമാനിച്ചു.

യൂറോപ്യൻ ആയുധ നിർമ്മാതാക്കളായ എം.ബി.ഡി.എ (MBDA) വികസിപ്പിച്ച ഈ എയർ-ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകൾക്ക് അത്യാധുനിക പ്രഹരശേഷിയാണുള്ളത്. 550 കിലോമീറ്റർ (342 മൈൽ) അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൃത്യതയോടെ പാഞ്ഞെത്തും. 400 കിലോഗ്രാം ഭാരമുള്ള, കട്ടിയേറിയ പ്രതലങ്ങൾ തുളച്ചുകയറുന്ന ഹൈ-എക്സ്പ്ലോസീവ് വാർഹെഡ്. ഇൻഫ്രാറെഡ് സീക്കറും കൃത്യമായ നാവിഗേഷൻ സംവിധാനങ്ങളും ഉപയോഗിച്ച്, ഭൂപ്രകൃതിയോട് ചേർന്ന് താഴ്ന്നു പറന്ന് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിക്കാൻ ഇതിന് സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...