കോന്നി : കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ തുക അനുവദിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളേജിലെക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും പ്രൈവറ്റ് ബസ്സുകൾക്കും പുതിയ ബസ്റ്റാൻഡിൽ എത്തിയ ആളുകളെ കയറ്റുന്നതിനും പാർക്ക് ചെയ്യുന്നതിനും സുഗമമായ സൗകര്യം ഉണ്ടാകും. ഭരണാനുമതി ലഭിച്ച പ്രവർത്തി വേഗത്തിൽ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1