കെ.ജി. റെജി ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.ജി. റെജിയെ ജവഹർ ബാൽ മഞ്ചിൻ്റെ പത്തനംതിട്ട ജില്ലയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. റിട്ടയേർഡ് അധ്യാപകനും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാനും മാസ്റ്റേഴ്സ് ഫൗണ്ടേഷൻ്റെ സംസ്ഥാന പ്രസിഡന്റുമാണ് കെ.ജി. റെജി. മികച്ച സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകർക്കുള്ള സംസ്ഥാന ഗുരുപൂജ അവാർഡ് ലഭിച്ച കെ.ജി. റെജി എസ്.സി.ആർ.റ്റി.ഇ.യുടെ മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗമായിരുന്നു. കേരളത്തിൽ ആദ്യമായി മികച്ച സാമൂഹ്യ പ്രവർത്തകരായ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ശിഷ്യശ്രേഷ്o അവാർഡ് ഏർപ്പെടുത്തി വ്യത്യസ്തമായ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സാക്ഷരതമിഷൻ അതോറിറ്റിയുടെ എസ്.എസ്.എൽ.സി. തുല്യതാ കോഴ്സിന്റെ പ്രഥമ ജില്ലാ കൺവീനറും സെറ്റോയുടെ മുൻ ജില്ലാ കൺവീനറും  ഇലന്തൂർ ആർ.പി.എസ്സി ൻ്റെ പ്രസിഡൻ്റുമാണ് റെജി.

15 തവണ രക്തദാനം നടത്തിയിട്ടുണ്ട്. ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനത്തിനുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. യോഗ ഇൻസ്ട്രക്ടറുമാണ്. 25-ാം വയസിൽ ബാലസംഘം രക്കാധികാരി സമിതിയുടെ പ്രഥമ ജില്ലാ സെക്രട്ടറിയും തുടർന്ന് ജില്ലാ പ്രസിഡൻ്റുമായിരുന്നു. സ്കൗട്ട് മാസ്റ്റർ, കെ.എസ്സ്.എസ്സ്.പി.എ. നിയോജക മണ്ഡലം സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സംസ്ഥാന-ജില്ലാ റിസോഴ്സ് പേഴ്സൺ, പരിയാരം എസ്.സി.ബി.491 ൻ്റെ ഡയറക്ടർ ബോർഡ് മെമ്പർ, ആർട്ട് ഓഫ് ലീവിംഗ് ഡി.ഡി.സി.മെമ്പർ, കെ.പി.എസ്.റ്റി.എ.യുടെ സംസ്ഥാന കൗൺസിലർ, സംസ്ഥാന അക്കാഡമിക് കൗൺസിൽ ജോയിന്റ്കൺവീനർ, മിഷൻ വൺ വേൾഡ് ജില്ലാ ചെയർമാൻ, ജവഹർ ബാലവേദിയുടെ സീനിയർ ജില്ലാ കോ-ഓർഡിനേറ്റർ, എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയർ ബാലജനവേദി കോ-ഓർഡിനേറ്റർ, സാക്ഷരതാവിഷൻ അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...