പത്തനംതിട്ട: പത്തനംതിട്ട നഗരം കേരളത്തില്‍ തന്നെ വികസനമുരടിപ്പുള്ള പ്രദേശമായി ഒറ്റപ്പെട്ടതായി കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. നഗരത്തില്‍ പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതില്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് നഗരസഭ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ പരാജയപ്പെട്ട മന്ത്രി വീണ ജോര്‍ജും ചെയര്‍മാന്‍ സക്കീര്‍ ഹുസൈനും സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അബാന്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ കുഴികളില്‍ വാഴയും ചേമ്പും നട്ട് പ്രതിഷേധിച്ചു.
നഗരസഭ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ ജാസിം കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ എ സുരേഷ് കുമാര്‍, റ്റി.എം ഹമീദ്, സിന്ധു അനില്‍, റോജി പോള്‍ ഡാനിയേല്‍, സാമുവല്‍ കിഴക്കുപുറം, ജെറി മാത്യു സാം, റ്റി.എസ് സുനില്‍ കുമാര്‍, അബ്ദുള്‍ കലാം ആസാദ്, സജി കെ സൈമണ്‍, റനീസ് മുഹമ്മദ്, എന്‍ എ നൈസാം ,പി കെ ഇഖ്ബാല്‍, സി കെ അര്‍ജുനന്‍, ആനി സജി, മേഴ്‌സി വര്‍ഗീസ്, അഖില്‍ അഴൂര്‍, ആന്‍സി തോമസ്, ഷീന രാജേഷ്, നഹാസ് പത്തനംതിട്ട, എം എ സിദ്ദീഖ്, അന്‍സര്‍ മുഹമ്മദ്, അഡ്വ ഷെബീര്‍ അഹമ്മദ്, എ സഗീര്‍, ഷാനവാസ് പെരിങ്ങമല, രാജ ഏവണ്‍, അഫ്‌സല്‍ പത്തനംതിട്ട, എ അഷറഫ്, രമേശ് കടമ്മനിട്ട, അശോകന്‍ പത്തനംതിട്ട, അജേഷ് കോയിക്കല്‍, വെല്‍ ഗേറ്റ് രാജു, സജിനി മോഹന്‍, ബിന്ദു ബിനു, സിറാജ് പത്തനംതിട്ട, രാജു വടക്കേ ചരിവില്‍, ജോസ് കൊടുന്തറ, സാബു അഞ്ചക്കാല, അഖില്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.