വിവാഹ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ട യുവാവ് വരൻ്റെ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ വിവാഹ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ട യുവാവ് വരൻ്റെ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചക്കുംകടവ് സ്വദേശി മുബീനെ കോതിപാലത്ത് വെച്ചാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രതി തിരിച്ചു കോഴിക്കോട് എത്തുകയും കല്ലായി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്താണ് കോതിപാലത്ത് വെച്ചു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ക്ഷണിക്കാത്ത വിവാഹവീട്ടിലെത്തി മദ്യമാവശ്യപ്പെട്ട മുബീര്‍ ഇൻസാഫ് എന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി

0
ദില്ലി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്...

അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ...

0
ലക്ക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ...

ആന്ധ്രയിൽ കോവിഡ് ; മൂന്നാഴ്ചക്കുള്ളിൽ നാല് മരണം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ആശങ്കയുണര്‍ത്തി കോവിഡ്. മൂന്നാഴ്ചക്കുള്ളിൽ നാല് പേരാണ് വൈറസ് ബാധ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്...