കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ് നൽകി കേരളാ പൊലീസ്. എന്‍ടിഎല്‍ എന്ന വ്യാജ ആപ്പ് വഴി ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. വീട്ടിലിരുന്ന് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം ആപ്പുകള്‍ വഴിയാണ് ഇരകളെ തട്ടിപ്പുകാര്‍ കണ്ടെത്തുന്നത്. വ്യാജ ലിങ്കുകള്‍ അയച്ചുനല്‍കി ആളുകളെ ‘NTL’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിക്കുന്നതാണ് രീതി. വിശ്വാസം നേടാന്‍ തുടക്കത്തില്‍ ചെറിയ കമ്മീഷന്‍ പിന്‍വലിക്കാന്‍ അനുവദിക്കും.

വലിയ തുക നിക്ഷേപിച്ചാല്‍ പണം പിന്‍വലിക്കാനാകാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. തുക പിന്‍വലിക്കാന്‍ പ്രൊസസിംഗ് ഫീസും നികുതിയും ആവശ്യപ്പെട്ട് വീണ്ടും പണം തട്ടും എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം. ബാങ്ക് വിവരങ്ങളും ഒടിപി, യുപിഐ പിന്‍ എന്നിവ പങ്കുവെക്കരുതെന്നും തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുണമെന്നും കേരളാ പൊലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...