തിരുവല്ല: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജനങ്ങൾ നൽകിയ കനത്ത പ്രഹരമാണെന്ന് യു ഡി എഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാരിനോടുള്ള പ്രതികരണമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചത്. ജാതിമത കക്ഷികളെ കൂട്ട് പിടിച്ച് മത ധ്രുവീകരണം നടത്തി എങ്ങനെയും ജയിക്കുവാനുള്ള ഇടതു പക്ഷത്തിന്റെ ശ്രമമാണ് വിഫലമായത്.
കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ യഥാർത്ഥ കേരളാ കോൺഗ്രസ് ഏതാണെന്ന് വ്യക്തമായിരിക്കുകയാണ്. അയർക്കുന്നത്തും അകലക്കുന്നം അടക്കമുള്ള പഞ്ചായത്തുകളിൽ പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെയും എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫിന്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനമാണ് കേരളാ കോൺഗ്രസ് സ്വാധീന മേഖലയിൽ ചാണ്ടി ഉമ്മന് മികച്ച ഭൂരിപക്ഷം നേടിക്കൊടുത്തതെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയ്ക്ക് പുതുപ്പള്ളിയുടെ ഹൃദയം കൊണ്ടുള്ള ഗാർഡ് ഓഫ് ഓണറാണ് ഈ വിജയം എന്നും അദ്ദേഹം പ്രസ്താവിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033