അത്തിക്കയം പാലത്തിൻറെ ടെൻഡർ നടപടികൾ ആയതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: അത്തിക്കയം പാലത്തിൻറെ ടെൻഡർ നടപടികൾ ആയതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. അടുത്തമാസം ആറാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. 8 ന് ടെൻഡർ തുറക്കും. 8 മാസമാണ് നിർമ്മാണത്തിനുള്ള കാലാവധി. പാലവും സമീപന റോഡും നിർമ്മിക്കുന്നതിനായി 69 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അത്തിക്കയം – കടുമീൻചിറ റോഡ് നിർമ്മിക്കുന്നതിനായി 3 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ കരാറുകാരന്റെ അലംഭാവം കാരണം നിർമ്മാണം മന്ദഗതിയിലായി. ഇതിനിടയിൽ അത്തിക്കയം കൊച്ചു പാലത്തിൻ്റെ അപ്രാേച്ച് റോഡ് ഇടിഞ്ഞു താഴുകയും ചെയ്തു.

നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ നിർമ്മാണം നടത്താൻ തയ്യാറായില്ല. അപ്രോച്ച് റോഡ് തകർന്നതോടെ ഇതിലെ ഉള്ള ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ഇടപെട്ട് ഫണ്ട് സ്വരൂപിച്ചാണ് താൽക്കാലികമായി വീണ്ടും അപ്രോച്ച് റോഡ് പുനരുദ്ധരിച്ചത്. റോഡ് നിർമ്മാണത്തിൽ അലംഭാവം കാട്ടിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്താണ് പാലത്തിന്റെയും സമീപന റോഡിന്റെയും നിർമ്മാണ പ്രവർത്തികൾ ടെൻഡർ ചെയ്യുന്നത്. റോഡിൻറെ മറ്റു ഭാഗങ്ങളിലെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

0
പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട്...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ...

0
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച്...