Wednesday, July 2, 2025 1:44 pm

നിശ്ചയദാര്‍ഢ്യത്തോടെ അഡ്വ. ടി സക്കീർ ഹുസൈന്‍ ; പത്തനംതിട്ട നഗരത്തിന്റെ മുഖച്ഛായ മാറുന്നു – നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത വികസനപദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭൂവിനിയോഗം സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് വിയോജിപ്പുകളില്ലാതെ പത്തനംതിട്ട മാസ്റ്റർപ്ലാൻ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തെ നഗരസഭാതല വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനക്കുതിപ്പിലാണ് ജില്ലാ ആസ്ഥാനം. നഗരത്തിന് 24 X 7ശുദ്ധജലം ഉറപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. കുപ്രസിദ്ധിയാർജ്ജിച്ച നഗരസഭാ ബസ്‌സ്റ്റാൻഡ് ശാസ്ത്രീയമായി നിർമ്മിച്ച് മനോഹരമാക്കി, ഹാപ്പിനസ് പാർക്ക് ഉടൻ നിർമ്മാണം ആരംഭിക്കും. നഗരഹൃദയത്തിലെ സാംസ്കാരിക ഇടമാകാൻ ടൗൺ സ്ക്വയർ ഒരുങ്ങുന്നു, നഗരസഭാ സ്റ്റേഡിയം നിർമ്മാണം നടന്നു വരുന്നു. പുതുതായി നിർദ്ദേശിച്ച ഇടത്താവളത്തിലെ ശബരിമല ഇൻ്റർനാഷണൽ ട്രാൻസിറ്റ് ഹബ്ബ് ആൻഡ് ശ്രീ അയ്യപ്പ ഹൈടെക് കൺവൻഷൻ സെന്റർ, അർബർ ഐടി പാർക്ക് ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് ടെക് ടവർ തുടങ്ങിയവ ഭരണ സമിതിയുടെ കാഴ്ചപ്പാടിന്റെ  തലം വ്യക്തമാക്കുന്നതാണ്. ചരിത്രം കുറിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേള ഉൾപ്പെടെ നഗരജീവിതത്തെ മുന്നോട്ട് നയിക്കുന്നതിന് നൂതനവും വ്യതിരിക്തവുമായ സംഭാവനകളാണ് നിലവിലെ ഭരണസമിതി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ കെ ആർ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, മുനിസിപ്പൽ തല ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ ദേവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി മുംതാസ് എ.എം കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ, വിദ്യാഭ്യാസ – കല – കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ്, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ അഡ്വ.എ സുരേഷ് കുമാർ, വിമലശിവൻ, ശോഭ കെ മാത്യു, സി കെ അർജ്ജുനൻ, ആർ സാബു, എ അഷറഫ്, ഷീല എസ്, സുജാ അജി, നീനു മോഹൻ, വി ആർ ജോൺസൺ, ഷൈലജ എസ്, എം സി ഷെരീഫ്, ആനി സജി, ആൻസി തോമസ്, റോസ്‌ലിൻ സന്തോഷ്, ലാലി രാജു, അംബിക വേണു, ഷീനാ രാജേഷ്, അഡ്വ.റോഷൻ നായർ, സുമേഷ് ബാബു എൽ, അഖിൽ കുമാർ ആർ, സിന്ധു അനിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, മുനിസിപ്പൽ എൻജിനീയർ സുധീർരാജ് ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ- സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണം ; ഉ​മ തോ​മ​സ്

0
കൊ​ച്ചി: ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ വ​ഴി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​രെ ഉ​ൾ​പ്പെ​ടു​ന്ന 4.06...

ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51 പേര്‍ മരിച്ചു

0
ഹിമാചൽ: കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്. കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51...

ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ഡോ​ക്ടേ​ഴ്സ് ദിനാചരണം നടത്തി

0
കോ​ട്ടാ​ങ്ങ​ൽ : ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക ഡോ​ക്ടേ​ഴ്സ്...

ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

0
കോട്ടയം : സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ...