ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ- സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണം ; ഉ​മ തോ​മ​സ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ വ​ഴി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​രെ ഉ​ൾ​പ്പെ​ടു​ന്ന 4.06 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള സ​മാ​ന്ത​ര​പാ​ത പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഉ​മാ തോ​മ​സ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ചു​ള്ള പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ർ​ന്ന കെ​എ​എ​സ്എ​സ്, ആ​ർ​ബി​ഡി​സി​കെ, കി​റ്റ്‌​കോ, കെ​ആ​ർ​എ​ഫ്ബി, എ​ൻ​എ​ച്ച്എ​ഐ, പ​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഉ​മ തോ​മ​സ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഉ​മ തോ​മ​സ് ന​ൽ​കി​യ ക​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യെ ഈ ​റോ​ഡി​ൻറെ സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ൾ എ​ൻ​എ​ച്ച്എ​ഐ​ക്ക് കൈ​മാ​റി​യി​ട്ടു​മു​ണ്ട്.

2014ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യെ മു​ൻ​നി​ർ​ത്തി സ്പീ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 417 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. റോ​ഡി​ൻറെ വീ​തി 45 മീ​റ്റ​റും, ര​ണ്ട് വ​ലി​യ പാ​ല​ങ്ങ​ളും ഒ​രു ചെ​റി​യ പാ​ല​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. 270 കോ​ടി രൂ​പ ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നാ​യി മാ​ത്രം നീ​ക്കി വ​ച്ചി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ആ​ർ​ബി​ഡി​സി​കെ യെ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.​ എ​ന്നാ​ൽ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ​യും സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ക്ക​നാ​ട് മേ​ഖ​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​മാ​ന്ത​ര പാ​ത​യു​ടെ നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണെ​ങ്കി​ൽ ഈ ​പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ത്തി​ന് ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...