യുകെയിൽ ശക്തമായ കൊടുങ്കാറ്റ് ; മരം വീണ് രണ്ടുപേർ മരിച്ചു, ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി
ലണ്ടൻ : യുകെയിൽ ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ മരം വീണ് രണ്ടുപേർ മരിച്ചു. ഞായറാഴ്ച വീശിയടിച്ച ബൊയേലോ കൊടുങ്കാറ്റിനെ തുടർന്നാണ് അപകടം. വടക്കൻ ലണ്ടനിൽ കാറിന് മുകളിലേക്ക് മരം വീണ് ഇരുപതുകാരനും സ്കോട്ട്ലൻഡിലെ ഡംഫ്രീസ് ആൻഡ് ഗാലോവേയിൽ മരം വീണ് 60 കാരനും മരിച്ചു. കൊടുങ്കാറ്റിനെത്തുടർന്ന് ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയതായി എനർജി നെറ്റ്‌വർക്ക്‌സ് അസോസിയേഷൻ അറിയിച്ചു. ഫിഞ്ച്‌ലിയിലെ ഡോളിസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു.
സ്കോട്ട്ലൻഡിലെ കാസിൽ ഡഗ്ലസിന് സമീപവും മരം വീണ് ഒരാൾ മരിച്ചു. വെള്ളിയാഴ്ച യുകെയെ ബാധിച്ച ഓസ്റ്റിൻ കൊടുങ്കാറ്റും ബൊയേലോ കൊടുങ്കാറ്റും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിൽ രാജ്യത്താകെ 8 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. സ്കോട്ട്ലൻഡിലെ ക്ലൈഡ് തീരപ്രദേശങ്ങളെയാണ് മോശം കാലാവസ്ഥ കൂടുതൽ ബാധിച്ചത്. സ്കെൽമോർലിയെയും ലാർഗ്സിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിന് നാശനഷ്ടമുണ്ടായി. ലാർഗ്സിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.
അനാവശ്യ റോഡ് യാത്രകൾ ഒഴിവാക്കണമെന്ന് സ്കോട്ട്ലൻഡ് പോലീസ് നിർദേശം നൽകി. ഫെറി സർവീസുകളെയും വിമാന-ട്രെയിൻ സർവീസുകളെയും കൊടുങ്കാറ്റ് ബാധിച്ചു. ബെൽഫാസ്റ്റ്, ഗ്ലാസ്‌ഗോ, അബർഡീൻ, ഡബ്ലിൻ വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള ചില വിമാനങ്ങളും റദ്ദാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം
-
അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ





