തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
പത്തനംതിട്ട : ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം പണം തിരികെ നൽകാതിരുന്ന കേസിൽ തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിന് ഒമ്പത് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബഡ്സ് ആക്ട്, 2019 പ്രകാരമുള്ള കേസുകളിൽ പത്തനംതിട്ട ജില്ലയിൽ ആദ്യമായി ശിക്ഷാവിധിയുണ്ടാകുന്ന കേസാണിത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എഫ്. മിനിമോളാണ് വിധി പ്രസ്താവിച്ചത്. കോന്നി അരുവാപ്പുലം ഇളയാംകുന്ന് റെജിയുടെ പരാതിയിൽ പത്തനംതിട്ട പോലീസ് 2021 ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പരാതിക്കാരന്റെ ബന്ധുക്കളിൽ നിന്ന് 8.70 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകാതിരുന്നതാണ് കേസിനാസ്പദമായ സംഭവം.
ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസ് ഉടമയും ഓമല്ലൂർ തറയിൽ വീട്ടില്‍ താമസക്കാരനുമായ സജി സാമിനെതിരെയാണ് നടപടി. സമാനമായ രീതിയിൽ നിരവധി പേരിൽനിന്ന് പണം സ്വീകരിച്ച് തിരികെ നൽകിയില്ലെന്ന പരാതികളും ഇയാൾക്കെതിരെ ഉയർന്നിരുന്നു. നിക്ഷേപത്തുക തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്നത്തെ പത്തനംതിട്ട സബ് ഇൻസ്പെക്ടർ എസ്.ഷൈജുവാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും. തുടർന്ന് ചുമതലയേറ്റ സബ് ഇൻസ്പെക്ടർ സാജൻ പീറ്റർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബിന്നി ബി. ഹാജരായി. കോടതി നടപടികൾ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് കൃഷ്ണൻ ഏകോപിപ്പിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
മുഖ്യമന്ത്രിയുടെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പ് ; മൂന്നാം തവണ പിടികൂടിയത് മലമ്പാമ്പിനെ





