Skip to content

ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി

കൊച്ചി: കൊച്ചിയിൽ ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി. ബൈക്കിൽ പിന്തുടർന്ന ഉദ്യോഗസ്ഥരെയാണ് കാർ ഡ്രൈവറായ മൂത്തകുന്നം സ്വദേശി പ്രതീക് പ്രഭാകരൻ എന്നയാൾ ഇടിച്ചത്. പോലീസ് പിടികൂടിയ വാഹനത്തിൽ നിന്ന് 32ഗ്രാം രാസ ലഹരി എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കാറിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി എറണാകുളം ഡാൻസാഫ് സംഘത്തിന് വിവരം ലഭിക്കുന്നത്. ഇതിന് അടിസ്ഥാനത്തിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടയാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒരു കാർ പാഞ്ഞത്. എറണാകുളം മൂത്തകുന്നം സ്വദേശി പ്രതീക് പ്രഭാകരൻ എന്നയാൾ വാടകയ്ക്ക് എടുത്ത കാർ ആയിരുന്നു. ഉദ്യോഗസ്ഥർ ബൈക്കിൽ വാഹനത്തെ പിന്തുടർന്നു. വാഹനം എളമക്കര സ്റ്റേഷനടുത്തുകൂടി പോകുന്നതായി മനസ്സിലാക്കി വിവരം നൽകി. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റോഡ് ബ്ലോക്ക് ചെയ്തു. അകപ്പെടും എന്ന് മനസ്സിലായതോടെ പ്രതി അതിവേഗത്തിൽ കാർ റിവേഴ്സ് എടുത്തു. പിന്നാലെ ബൈക്കിൽ വന്ന ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വീണ്ടും പിന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. പിന്നാലെ വാഹനം പോലീസ് വളഞ്ഞ് പ്രതിയെ പുറത്തെടുക്കുകയായിരുന്നു.

ഇതിനിടെ ഉദ്യോഗസ്ഥരെ പള്ളി നീക്കി കുതറി ഓടാനും ഇയാൾ ശ്രമിച്ചു. പിന്നാലെ തൂക്കിയെടുത്താണ് സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയത്. ഇതോടെ മുതിർന്ന ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് എംഡിഎംഎ എന്ന സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. 32 ഗ്രാമാണ് തൂക്കം. സ്വകാര്യ കൊറിയർ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് കാർ വാടകയ്ക്ക് എടുത്തത്. എവിടെനിന്നാണ് ലഹരി വസ്തു എത്തിച്ചത് അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. വാഹനം പിടിച്ച് തെറിച്ചുവീണ ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. മുഖ്യമന്ത്രിയുടെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പ് ; മൂന്നാം തവണ പിടികൂടിയത് മലമ്പാമ്പിനെ

Share on WhatsApp

Share this story

ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി pathanamthittamedia.com