പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
കോട്ടയം : പാമ്പാടിയില്‍ സ്വകാര്യബസിനടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. കുമളി–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സിഎംഎസ് ബസിന്റെ ഡ്രൈവർക്കെതിരെയാണ് പാമ്പാടി പോലീസ് കേസെടുത്തത്. മീനടം വട്ടക്കാവുങ്കല്‍ തോമസിന്റെ മകള്‍ അഷ്ലി ആന്‍ തോമസ് (25), പാമ്പാടി പൊത്തന്‍പുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിന്റെ (ബ്ലോസം വാലി ഡയറക്ടര്‍) മകള്‍ കൃപ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അതേസമയം റോഡിലിറങ്ങി അലക്ഷ്യമായി സംസാരിച്ചുനിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കെ.കെ റോഡിൽ പതിമൂന്നാം മൈലിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.40ഓടെയാണ് അപകടമുണ്ടായത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
മുഖ്യമന്ത്രിയുടെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പ് ; മൂന്നാം തവണ പിടികൂടിയത് മലമ്പാമ്പിനെ





