Skip to content

കോവളം സ്പാ പീഡനക്കേസ് : നിരവധി ഏജന്റ് മാർക്ക് പങ്ക് ; അന്വേഷണം കൂടുതൽ ഇടനിലക്കാരിലേക്ക്

കോവളം : കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ ഇടനിലക്കാരിലേക്ക്. പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചതിൽ നിരവധി ഏജന്റ് മാർക്ക് പങ്ക്. പീഡനം നടന്ന സ്പാകളിലെ മുൻജീവനക്കാരുടെയും ഇടപാടിനായി എത്തിയവരുടേയും വിവരം അന്വേഷണസംഘം ശേഖരിച്ചു. ഇവരെയും കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. പെൺകുട്ടി പഠിച്ച ആന്ധ്രയിലെ സ്കൂളിലടക്കമെത്തി അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം ഉടൻ ആന്ധ്രയിലേക്ക് പുറപ്പെടും. റിമാൻഡിലുഉള്ള 5 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മനുഷ്യ കടത്തിന്റെയും സെക്സ് റാക്കറ്റിന്റെയും കൂടുതൽ പങ്ക് വെളിപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിൽ പെൺകുട്ടി വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനാൽ തമിഴ്നാട്ടിലെത്തിച്ച് ഉടൻ തെളിവെടുപ്പ് നടത്തേണ്ടെന്നാണ് ഗുഡുവാഞ്ചേരി പോലീസിന്റെ തീരുമാനം. സി ഡബ്ല്യു സിയുടെ അനുമതിയും ലഭിച്ചിട്ടില്ല.വിശദമായ കൗൺസിലിംഗ് കുട്ടിക്ക് നൽകണമെന്നാണ് സി ഡബ്ല്യുസിയുടെ തീരുമാനം.

അടുത്തയാഴ്ച പീഡനം നടന്ന തമിഴ്നാട്ടിലെ കബാലി നഗറിലെ സ്പായിൽ പെൺകുട്ടിയെ എത്തിച്ച് തെളിവെടുക്കും.അതേസമയം കേരളത്തിലെ പോലീസ് സംഘം വിശദമായ അന്വേഷണത്തിനായി ആന്ധ്രയിലേക്ക് പോകും. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ കണ്ടെത്താനും. ഇതിനായി കുട്ടി പഠിച്ച സ്കൂളിലെത്തി രേഖകൾ പരിശോധിക്കും. രക്ഷകർത്താക്കളുടെ കൂടുതൽ വിവരങ്ങൾ തേടും. അതേസമയം കൂടുതൽ തെളിവുകൾ ശേഖരിച്ചതിനുശേഷം മതി പ്രതികളുടെ കസ്റ്റഡി എന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്പായിൽ എത്തിയ ഇടപാടുകാരെ കുറിച്ചുള്ള ലിസ്റ്റ് പോലീസ് തയ്യാറാക്കി തുടങ്ങി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  5. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

Share on WhatsApp

Share this story

കോവളം സ്പാ പീഡനക്കേസ് : നിരവധി ഏജന്റ് മാർക്ക് പങ്ക് ; അന്വേഷണം കൂടുതൽ ഇടനിലക്കാരിലേക്ക് pathanamthittamedia.com