Skip to content

മൈലപ്ര, കുമ്പഴ വടക്ക് സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നല്കണം : കോൺഗ്രസ്

പത്തനംതിട്ട : മൈലപ്ര, കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്കുകളിലെ സഹകാരികളുടെ നിക്ഷേപത്തുക മടക്കി നല്കാതെ ബാങ്ക് ഭരണ സമിതികളും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന തട്ടിപ്പ് നാടകം  അവസാനിപ്പിച്ച് നിക്ഷേപകരുടെ പണം എത്രയും വേഗം തിരികെ നല്കണമെന്ന് മൈലപ്ര മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സി.പി.എം നേതൃത്വത്തിലുണ്ടായിരുന്ന മുൻ ഭരണ സമിതി മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നിന്നും തട്ടിയെടുത്ത കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാതെ ഇപ്പോഴുള്ള ഭരണ സമിതി സഹകാരികളെ വഞ്ചിക്കുകയാണെന്നും സി.പി.എം നേതൃത്വം നല്കുന്ന കുമ്പഴവടക്ക് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപകർക്ക് പണം മടക്കി നല്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ഇരു ബാങ്കുകളിലേയും നിക്ഷേപകരുടെ പണം മടക്കി നല്കുവാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍  ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിബു മാത്യു, അദ്ധ്യക്ഷത വഹിച്ചു. വിൽസൺ തുണ്ടിയത്ത്, ജെയിംസ് കീക്കരിക്കാട്ട്, പി. കെ ഗോപി, റോബിൻ മോൻസി, റ്റി.ജി നിധിൻ, മാത്യു തോമസ്സ്, എസ്. സുനിൽകുമാർ, കാപ്റ്റൻ സി.വി വർഗീസ്, ബിന്ദു ബിനു, ശോശാമ്മ ജോൺസൺ, ജോബിൻ വി തോമസ്, ഡോ.തോമസ് ജോൺ, എം.കെ സുരേന്ദ്രൻ, വി.കെ സാമുവൽ, മാത്തുകുട്ടി വർഗീസ്, ലില്ലികുട്ടി ജോൺ, റോസമ്മ ബേബി, ഏബ്രഹാം ഭഗവതികുന്നേൽ, സി.ഡി വർഗീസ്, പി.എ ജോൺസൺ, ജേക്കബ് കൈപ്പശ്ശേരിൽ, ജനകമ്മ ശ്രീധരൻ, ചെറിയാൻ കെ.മാത്യു എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  5. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

Share on WhatsApp

Share this story

മൈലപ്ര, കുമ്പഴ വടക്ക് സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നല്കണം : കോൺഗ്രസ് pathanamthittamedia.com