കോന്നി വാഴത്തോപ്പിലെ പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം : കോന്നി ടൗൺ റെസിഡന്‍റ്സ് അസോസിയേഷൻ
കോന്നി : നിയമ വ്യവസ്ഥകളെ കാറ്റിൽപ്പറത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ കോന്നി മഞ്ഞക്കടമ്പ് വാഴത്തോപ്പിലെ ജനവാസ മേഖലയിൽ പ്രവര്‍ത്തിക്കുന്ന പാറമടയ്ക്ക് അനുമതി നൽകിയതിനെതിരെ കോന്നി ടൗൺ റെസിഡന്‍റ്സ് അസോസിയേഷൻ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പാറമട പ്രവർത്തനമാരംഭിക്കുന്നത് ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന യാത്രാമാർഗവും 350 ലധികം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന ജലവിതരണ ടാങ്കിന് തൊട്ടടുത്തും പാറമടയ്ക്കായി അനുമതി നൽകിയിരിക്കുന്നത് പ്രതിഷേധം ഇരട്ടിയാക്കുന്നു.
ജനജീവിതം ദുസ്സഹമാക്കുന്ന ഈ നടപടിക്കെതിരെ ജനങ്ങൾ നടത്തിവരുന്ന ശക്തമായ സമരപരിപാടികൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാറമടയിലെ സ്ഫോടനങ്ങളും മണ്ണെടുപ്പും പ്രദേശത്തെ ശുദ്ധജല ടാങ്കിന്റെ സുരക്ഷയെ ബാധിക്കുമെന്നും കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കപ്പെടുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. തിരക്കേറിയ മെഡിക്കൽ കോളേജ് റോഡിന് സമീപമാണ് പാറമടയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്. പാറ കയറ്റിയുള്ള ടിപ്പർ ലോറികളുടെ യാത്ര ഈ പാതയിൽ വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകും. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിൽ പാറമട പ്രവർത്തിക്കുന്നത് കടുത്ത ശബ്ദമലിനീകരണത്തിനും വായു മലിനീകരണത്തിനും കാരണമാകും.
ഇത് കുട്ടികളിലും വയോധികരിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി. നാട്ടുകാരുടെ എതിർപ്പുകള്‍ കണക്കിലെടുക്കാതെ പഞ്ചായത്ത് ഭരണകൂടം ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് കോന്നി ടൗൺ റെസിഡന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കോന്നി പബ്ലിക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന യോഗത്തിൽ സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു. കടക്കൽ ജി.രാമകൃഷ്ണപിള്ള, എൻ.എസ്. മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, വിനോദ് റോയൽ, അഞ്ജിത എസ്. എന്നിവർ സംസാരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്





