വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു ; ഹോട്ടലിൽ വെച്ച് പീഡനം : മലയാളി യുവാക്കൾ അറസ്റ്റിൽ
ചെന്നൈ : വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27), വിശാൽ (23) എന്നിവരാണു പിടിയിലായത്. പഠനത്തിൽനിന്ന് പിന്നാക്കം പോയതിന് വീട്ടുകാർ നിരന്തരം സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്. നാഗപട്ടണത്തെ വേളാങ്കണ്ണിയിലെത്തിയ ഇവർ കടകളിൽ ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് കടൽത്തീരത്ത് സമയം ചെലവഴിക്കുന്നതിനിടെയാണ് വിനോദസഞ്ചാരികളായി എത്തിയ മലയാളി യുവാക്കൾ ഇവരെ പരിചയപ്പെട്ടത്. പിന്നാലെ ഇവർ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു. രാത്രി തങ്ങാൻ ഇടം കണ്ടെത്താൻ സഹായിക്കണമെന്ന് പെൺകുട്ടികൾ യുവാക്കളോട് ആവശ്യപ്പെട്ടു. പിന്നാലെ യുവാക്കൾ ഹോട്ടലിൽ മുറിയെടുത്തു. ഇവിടെ വെച്ച് പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി.
പിറ്റേദിവസം വീണ്ടും ജോലി അന്വേഷിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ വഴിയിൽ വെച്ച് ഒരു സ്ത്രീ കണ്ടു. സംശയം തോന്നിയതോടെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടികളെ സിങ്കപ്പെൺ ടാസ്ക്ഫോഴ്സ് ചോദ്യം ചെയ്തതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്





