Skip to content

ഹിമാചൽ വൈദ്യുതി വാങ്ങൽക്കരാർ ; നടപടി റെഗുലേറ്ററി കമ്മിഷന്റെ അനുമതി തേടാതെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ലോഡ് ഷെഡിങ് ഒഴിവാക്കാൻ ഹിമാചൽ പ്രദേശിൽനിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിത്തുടങ്ങിയെങ്കിലും നിയമപ്രകാരം റെഗുലേറ്ററി കമ്മിഷനെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തില്ല. നിബന്ധനകൾ പാലിക്കാതെയുള്ള വാങ്ങൽ കരാർ നിയമക്കുരുക്കിലാകാൻ സാധ്യതയുണ്ട്. ഒക്ടോബർ തുടക്കംമുതൽ യൂണിറ്റിന് 14.5 രൂപ നിരക്കിൽ കേരളം വൈദ്യുതി വാങ്ങുന്നുണ്ട്. വാങ്ങൽക്കരാറുകൾക്ക് സംസ്ഥാന റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി വേണം.

അടിയന്തരഘട്ടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെയും വാങ്ങാം. എന്നാൽ 15 ദിവസത്തിനകം കമ്മിഷന്റെ അംഗീകാരത്തിന് അപേക്ഷിക്കണം. കെ.എസ്.ഇ.ബി. ഇതുവരെ അത് ചെയ്തിട്ടില്ല. ടെൻഡറില്ലാതെയോ, കമ്മിഷനുകൾ അംഗീകരിച്ച നിരക്കിലല്ലാതെയോ വൈദ്യുതി വാങ്ങുന്നതും നിയമപ്രകാരമല്ലെന്ന് കമ്മിഷൻ കെ.എസ്.ഇ.ബി.യെ വാക്കാൽ അറിയിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യും ഹിമാചൽ പവർ കോർപ്പറേഷനും തമ്മിൽ ഇരുസംസ്ഥാനങ്ങളുടേയും സർക്കാരുകൾകൂടി താത്പര്യമെടുത്തുള്ള ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാങ്ങുന്നത്.

ഉഭയകക്ഷി കരാറാണെങ്കിൽ വൈദ്യുതിയുടെ വില കേന്ദ്ര റെഗുലേറ്ററി കമ്മിഷനോ ഹിമാചലിലെ റെഗുലേറ്ററി കമ്മിഷനോ അല്ലെങ്കിൽ കേരളത്തിലെ കമ്മിഷനോ അംഗീകരിച്ചതാവണം. 14.50 രൂപ എന്ന ഉയർന്ന നിരക്കിന് അത്തരത്തിൽ അംഗീകാരമില്ലെന്നാണ് വ്യക്തമാകുന്നത്. ഹിമാചൽ സർക്കാരുമായി ചർച്ച നടത്തി വില 12.5 രൂപയാക്കി കുറയ്ക്കാനാണ് കേരളസർക്കാരിന്റെ തീരുമാനം. ഇതിൽ ധാരണ എത്താത്തതിനാലാണ് കമ്മിഷനെ ഒൗദ്യോഗികമായി സമീപിക്കാത്തത്. കാലതാമസം മാപ്പാക്കാനുള്ള അപേക്ഷയുമായി കമ്മിഷനെ സമീപിക്കാനിരിക്കുകയാണ് കെ.എസ്.ഇ.ബി..

വിലയിൽ ധാരണയാകാത്തതിനാൽ നവംബറിൽ ഈ വൈദ്യുതി ലഭിക്കുന്നതും അനിശ്ചിതത്വത്തിലാണ്. ഹിമാചലിൽനിന്ന് രാത്രിയിൽ 900 മെഗാവാട്ടുവരെ ലഭിക്കും. ഇപ്പോൾ ഒക്‌ടോബറിലേക്കു മാത്രമാണ് കരാറെങ്കിലും 2027 മേയ് വരെ തുടരണമെന്നാണ് കെ.എസ്.ഇ.ബിയുടെ താത്പര്യം. മതിയായ ആസൂത്രണമില്ലാതെ കെ.എസ്.ഇ.ബി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മിഷൻ നിരന്തരമായി വിമർശിക്കുന്നുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

Share on WhatsApp

Share this story

ഹിമാചൽ വൈദ്യുതി വാങ്ങൽക്കരാർ ; നടപടി റെഗുലേറ്ററി കമ്മിഷന്റെ അനുമതി തേടാതെയെന്ന് റിപ്പോർട്ട് pathanamthittamedia.com