Skip to content

കാറിടിച്ചെന്ന് സംശയം ; മലപ്പുറത്ത് ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരായ അധ്യാപികയും സഹോദരനും മരിച്ചു

മലപ്പുറം : വേങ്ങര വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ സ്‌കൂട്ടറപകടത്തിൽ സഹോദരങ്ങൾ മരിച്ചു. പൊന്മള മാണൂർ പിടക്കോഴി വീട്ടിൽ ജിസ്മിന സുലൈമാൻ (23), ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. സ്‌കൂട്ടിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാറിടിച്ച് വീഴ്‌ത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് അന്വേഷണം പുരോഗമിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

മഅദനിൻ പ്രീ സ്‌കൂൾ അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിയാണ് ജിബിൻ. സുലൈമാൻ-താച്ചുട്ടി എന്നിവരുടെ മക്കളാണ്. സഹോദരൻ: മുഹ്‌സിൻ കമാൽ. പ്രവാസിയായ പരവക്കൽ അബൂബക്കർ സിദ്ദിഖാണ് ജിസ്മിനയുടെ ഭർത്താവ്. നാലുവയസ്സുള്ള എബിൽ അഹമ്മദാണ് മകൻ.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

Share on WhatsApp

Share this story

കാറിടിച്ചെന്ന് സംശയം ; മലപ്പുറത്ത് ദേശീയപാതയിൽ സ്കൂട്ടർ യാത്രക്കാരായ അധ്യാപികയും സഹോദരനും മരിച്ചു pathanamthittamedia.com