ഇ.എസ്.എ. വിജ്ഞാപനത്തില്‍ ജനവാസ മേഖലയിലെ ആശങ്ക പരിഹരിക്കാതെ സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുന്നു : ആർ.രാജേന്ദ്രൻ
പത്തനംതിട്ട : ജനവാസ മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആർ.രാജേന്ദ്രൻ പറഞ്ഞു. ഇ.എസ്.എ. കരട് വിജ്ഞാപനം ഉടന്‍ പിൻവലിക്കുക, പത്തനംതിട്ട ജില്ലയോടുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ തുടർച്ചയായ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയോര കർഷകരെയും സാധാരണക്കാരെയും പട്ടിണിയിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളിവിടുന്ന നയങ്ങളാണ് അധികാരികൾ സ്വീകരിക്കുന്നത്. മേഖലയിൽ വീണ്ടും കൃത്യമായ ഫീൽഡ് സർവേ നടത്തി പുതിയ മാപ്പ് തയ്യാറാക്കാൻ സർക്കാരുകൾ അടിയന്തിരമായി തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ. ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ പി.ആര്‍ ഗോപിനാഥന്‍, ഡി.സജി, അഡ്വ.കെ.ജി രതീഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ കെ.എസ് മണ്ണടി, കെ സതീഷ്, എ.പി ജയന്‍, എം.മധു, ടി.മുരുകേഷ്, അഡ്വ.ആര്‍ ശരത്ചന്ദ്രകുമാര്‍, ലിസി ദിവാന്‍, കെ.മണികുട്ടന്‍, വിജയമ്മ ഭാസ്ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിമാരായ എ.ദീപകുമാര്‍, സന്തോഷ് കൊല്ലംപടി, പ്രൊഫ. കെ.ആര്‍ ശങ്കരനാരായണന്‍, ജി.ബൈജു, അനീഷ് ചുങ്കപ്പാറ, എം.വി.പ്രസന്നകുമാര്‍, ബാബു പാലയ്ക്കല്‍, ബി.ഹരിദാസ്, വി.സി.അനില്‍കുമാര്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്





