Skip to content

അയിരൂര്‍ ആയൂര്‍വ്വേദ ആശുപത്രിയില്‍ ഒ.പി. പരിശോധനയും ഒരു മാസത്തെ സൗജന്യ പഞ്ചകര്‍മ്മ ചികിത്സയും

റാന്നി : പക്ഷാഘാത രോഗികള്‍ക്ക് സമഗ്ര ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിന് അയിരൂര്‍ സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ‘പുനര്‍നവ’ പദ്ധതി പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് സൗജന്യ ഒ.പി. പരിശോധനയും ഒരു മാസത്തെ പഞ്ചകര്‍മ്മ ചികിത്സയും ലഭ്യമാക്കും. തുടര്‍ന്ന് ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് കൗണ്‍സിലിംഗ്, യോഗ പരിശീലനം എന്നിവയും നല്‍കും. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും രോഗവുമായി ബന്ധപ്പെട്ട ചികിത്സാരേഖകളുമായി എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ കിടത്തി ചികിത്സ സൗകര്യം ലഭിക്കും. ഫോണ്‍  04735 231900, 9400686156.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  5. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

Share on WhatsApp

Share this story

അയിരൂര്‍ ആയൂര്‍വ്വേദ ആശുപത്രിയില്‍ ഒ.പി. പരിശോധനയും ഒരു മാസത്തെ സൗജന്യ പഞ്ചകര്‍മ്മ ചികിത്സയും pathanamthittamedia.com