ശബരിമല തീര്‍ത്ഥാടനം : വിലവിവര പട്ടിക കര്‍ശനമായി പ്രദര്‍ശിപ്പിക്കണം
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ജില്ലയിലെ എല്ലാ ഭക്ഷണ ശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള വില വിവര പട്ടിക തീര്‍ത്ഥാടകര്‍ക്ക് കാണുവാനും വായിക്കുവാനും കഴിയുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ ഉത്തരവിട്ടു. മണ്ഡല കാലത്ത് ജില്ലയിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ആഹാര സാധനങ്ങള്‍ക്ക് പല വിലകള്‍ ഈടാക്കുന്നതായി പരാതികള്‍ വര്‍ധിക്കുന്നതിന് പരിഹാരമായാണ് കളക്ടറുടെ നടപടി. ശബരിമല മണ്ഡല കാലത്ത് കാനന പാതകളിലടക്കം ചെറുതും വലുതുമായ നിരവധി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാറുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തുവാനെത്തുന്നതിനാല്‍ ഇവര്‍ ഭക്ഷണത്തിന്റെ വിലയുടെ പേരില്‍ കബളിപ്പിക്കപ്പെടുവാന്‍ സാധ്യത ഏറെയാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ തുടങ്ങി പലയിടങ്ങളിലും സീസണ്‍ സമയങ്ങളില്‍ ഒട്ടേറെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇത്തരം ഹോട്ടലുകളില്‍ പലപ്പോഴും ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതായി മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്





