Skip to content

യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

പത്തനംതിട്ട: യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി(ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ) സിഐയായ ടി കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തത്. പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ നേരത്തേ ജോലിചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള 28-കാരിയാണ് പരാതിക്കാരി. യുവതിയുമായി ബന്ധം സ്ഥാപിച്ച വിനോദ് കൃഷ്ണ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെയും ഒപ്പംകൊണ്ടുപോയി. തിരുവനന്തപുരത്തെ പോലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന ഒപ്പംതാമസിപ്പിച്ചു.

ഒരു കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ പോയപ്പോൾ ഇയാൾ യുവതിയെയും ഒപ്പം കൊണ്ടുപോയി. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് ഭാര്യയും വീട്ടുകാരും അറിഞ്ഞു. ഇതിനിടെ യുവതി ​ഗർഭിണിയായി. ​ഗർഭിണിയായപ്പോൾ ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്തു. എന്നാൽ ഉറപ്പിൽനിന്ന് പിന്മാറിയതോടെയാണ് യുവതി എസ്പിയെ നേരിട്ട് കണ്ട് പരാതി നൽകിയത്. എസ്പി അന്വേഷണം നടത്തി ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനുപിന്നാലെ വിനോദ് കൃഷ്ണനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  3. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  5. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച് വെട്ടിലായി കൃഷ്ണദാസ്

Share on WhatsApp

Share this story

യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ pathanamthittamedia.com