ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും
കൊച്ചി : ചേരാനെല്ലൂരില്‍ ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ച അപകടത്തില്‍ അഡീഷണല്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയില്ല. കേസില്‍ വാഹന ഉടമയെ പ്രതി ചേര്‍ക്കുമെന്നും പോലീസ് പറഞ്ഞു അശ്രദ്ധമായും അപകടകരമായും കാര്‍ ഓടിച്ച പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്. വാഹനം ഓടിക്കാനുള്ള കൊതി കൊണ്ടാണ് അച്ഛന്റെ ആഡംബര കാര്‍ എടുത്തതെന്ന് പതിനേഴുകാരന്‍ പോലീസില്‍ മൊഴി നല്‍കിയത്.
ആലുവയിലെ ഫ്‌ലാറ്റില്‍നിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരന്‍ പോലീസിനോട് പറഞ്ഞു. ചേരാനല്ലൂരില്‍ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴകാരണം ജയബാലകൃഷ്ണന്റെ സ്‌കൂട്ടര്‍ കണ്ടില്ല. കാറുമായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്‌ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കുന്നത് വീട്ടുകാര്‍ കണ്ടില്ല. വെറുതേ കറങ്ങാന്‍ ഇങ്ങിയതാണെന്നും പതിനേഴുകാരന്‍ പോലീസിനോട് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ
-
പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
-
ചേരാനല്ലൂർ അപകടത്തിൽ ഞെട്ടിക്കുന്ന വേഗത വിവരങ്ങൾ പുറത്ത് ; പോലീസ് സ്റ്റേഷന് മുന്നിൽ നാടകീയ സംഭവങ്ങൾ, മകൾ തളർന്നുവീണു!





