Skip to content

ശബരിമല ഇടത്താവളത്തിലെ താജ്മഹൽ മാതൃക പൊളിച്ചുനീക്കി

പത്തനംതിട്ട : ശബരിമല തീർത്ഥാടനകാലത്തെ മുന്നൊരുക്കങ്ങൾക്ക് തടസ്സമായി മാസങ്ങളായി നിലനിന്നിരുന്ന താജ്മഹൽ മാതൃക പൊളിച്ചുനീക്കി. പത്തനംതിട്ട മൈലപ്ര റോഡിലെ ശബരിമല ഇടത്താവളത്തിൽ വിപണനമേളയ്ക്കായി സ്ഥാപിച്ച മാതൃകയാണ് ഞായറാഴ്ച പൂർണമായി നീക്കം ചെയ്തത്. മേളയ്ക്കായി ഒരുക്കിയ പന്തലുകളും ഷെഡ്ഡുകളും മറ്റ് താത്കാലിക നിർമിതികളും പൊളിച്ചുനീക്കുന്ന നടപടികൾ തുടരുകയാണ്. തിങ്കളാഴ്ചയോടെ മുഴുവൻ നിർമിതികളും നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. മേള അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമിതികൾ നീക്കം ചെയ്യാത്തത് മണ്ഡലകാല മുന്നൊരുക്കങ്ങൾക്ക് തടസ്സമാകുമെന്ന ആശങ്ക ഉയർന്നിരുന്നു.

ഇതേത്തുടർന്ന് നഗരസഭ ഇടപെടുകയും കുടിശ്ശിക വാടക ഈടാക്കുന്നതിനും നിർമിതികൾ നീക്കം ചെയ്യുന്നതിനുമായി നടപടികൾ ആരംഭിക്കുകയും ചെയ്തു. ലേലനടപടികളിലേക്ക് കടന്നതിനു പിന്നാലെ നിർമിതികൾ പൊളിച്ചുനീക്കാമെന്നും വാടക കുടിശ്ശിക അടയ്ക്കാമെന്നും ഉടമ ഉറപ്പുനൽകിയതോടെ തുടർനടപടികൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. നഗരസഭയ്ക്ക് ഏകദേശം 15 ലക്ഷം രൂപയാണ് വാടകയിനത്തിൽ ലഭിക്കാനുള്ളത്. ഈ വർഷം മാർച്ച് മുതൽ മേയ് 10 വരെയായിരുന്നു വിപണനമേള നടത്താൻ ആദ്യം അനുമതി നൽകിയിരുന്നത്. സംഘാടകരുടെ അപേക്ഷ പരിഗണിച്ച് കരാർ ജൂലൈ വരെ നീട്ടിയെങ്കിലും മേള ഇടയ്ക്കുവച്ച് അവസാനിച്ചു. തുടർന്ന് വാടക കുടിശ്ശിക വർധിച്ചതോടെ തുക അടച്ചശേഷം ഷെഡ്ഡുകളും മറ്റ് നിർമിതികളും നീക്കം ചെയ്യണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.

ശബരിമല മണ്ഡലകാലം അടുത്ത സാഹചര്യത്തിൽ ഇടത്താവളത്തിൽ തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭ വേഗത്തിലാക്കും. മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച കൗൺസിൽ യോഗം ചേരും. ഈ മാസം അവസാനത്തോടെ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

  4. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച് വെട്ടിലായി കൃഷ്ണദാസ്

  5. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

Share on WhatsApp

Share this story

ശബരിമല ഇടത്താവളത്തിലെ താജ്മഹൽ മാതൃക പൊളിച്ചുനീക്കി pathanamthittamedia.com