റബ്ബർ കൃഷിയുടെ സുവർണ്ണകാലം ഓർമ്മയാക്കി പത്തനംതിട്ടയുടെ മലയോര മേഖലകൾ മറ്റ് മരങ്ങളിലേക്ക് ചുവടുമാറുന്നു
റാന്നി: റബ്ബർ കൃഷിയുടെ സുവർണ്ണകാലം ഓർമ്മയാക്കി പത്തനംതിട്ടയുടെ മലയോര മേഖലകൾ മറ്റ് മരങ്ങളിലേക്ക് ചുവടുമാറുന്നു. വിലയിടിവും ആവർത്തന കൃഷിയിലെ നഷ്ടവും കാരണം റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റബ്ബർ മരങ്ങൾക്ക് പകരം മലവേപ്പും അൽബീസയും, കൈത കൃഷിയും തോട്ടങ്ങൾ കീഴടക്കുകയാണ്. റബ്ബർ കർഷകരെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ വിലയിടിവും അന്താരാഷ്ട്ര വിപണിയിലെ തകർച്ചയുമാണ്. ആഭ്യന്തര വിപണിയിലെ വിലക്കുറവും കർഷകർക്ക് വലിയ തിരിച്ചടിയായി. ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനില്ലാത്തത് തോട്ടങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണമാകുന്നു. നിലവിലെ റബ്ബർ വിലയേക്കാൾ കൂടുതൽ തുക കൂലിയായി നൽകേണ്ടി വരുന്നത് കൃഷി ലാഭകരമല്ലാതാക്കി. വളം, കീടനാശിനി എന്നിവയുടെ വർദ്ധിച്ച വില കർഷകരുടെ നട്ടെല്ലൊടിച്ചു.
റബ്ബറിന് പകരം കുറഞ്ഞ അധ്വാനവും ഉയർന്ന ആദായവും ലക്ഷ്യമിട്ടാണ് കർഷകർ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. മലവേപ്പ് അഞ്ചു മുതല്‍ ഏഴ് വർഷത്തിനുള്ളിൽ വിളവെടുക്കാം. പ്ലൈവുഡ് വ്യവസായത്തിൽ വൻ ഡിമാൻഡ്. അൽബീസ വേഗത്തിൽ വളരുന്ന മരമാണ്. കുറഞ്ഞ പരിപാലനം മതിയാകും. റബ്ബർ ടാപ്പിംഗിന് ആളെ കിട്ടാനില്ല, ഉള്ളവർക്ക് കൊടുക്കുന്ന കൂലി പോലും റബ്ബർ വിറ്റാൽ കിട്ടുന്നില്ല. അതുകൊണ്ട് പുതിയതായി വെട്ടുപ്പിടിക്കുന്ന തോട്ടങ്ങളിൽ മലവേപ്പും അൽബീസയുമാണ് നടുന്നതെന്നും ഇതിന് നിത്യേനയുള്ള പരിപാലനം ആവശ്യമില്ലെന്ന് പ്രാദേശിക കർഷകര്‍ പറയുന്നു.
റാന്നിയുടെ മലയോര ഗ്രാമങ്ങളിൽ മുൻപ് റബ്ബർ തൈകൾ നട്ടിരുന്ന സ്ഥാനങ്ങളിൽ ഇന്ന് മറ്റ് മരങ്ങൾ തലയുയർത്തി നിൽക്കുന്നു. അഞ്ചോ ആറോ വർഷം കൊണ്ട് വെട്ടി വിൽക്കാൻ കഴിയുന്ന ഈ മരങ്ങൾക്ക് പ്ലൈവുഡ് കമ്പനികളിൽ നിന്ന് നേരിട്ട് ആവശ്യക്കാരെത്തുന്നത് കർഷകർക്ക് ആശ്വാസമാകുന്നുണ്ട്. എന്നാൽ ജില്ലയിലെ കാർഷിക മേഖലയുടെ നട്ടെല്ലായ റബ്ബർ കൃഷി ഇങ്ങനെ വിസ്മൃതിയിലാകുന്നത് ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം
-
അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ





