Skip to content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

കീഴ്‌വായ്‌പ്പൂർ : 14 വയസുള്ള പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി മഠത്തുംകുന്നേൽ വീട്ടിൽ ജേക്കബ് തോമസ് (52) ആണ് പിടിയിലായത്. പെൺകുട്ടിയെ ഇയാൾ 2019 മുതൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പലതവണ കടന്നുപിടിക്കുകയും ചെയ്തതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇപ്പോഴാണ് കുട്ടി പീഡന ശ്രമത്തെപ്പറ്റിയുള്ള വിവരം പുറത്തുപറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത കീഴ്വായ്പൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.എസ്.ഐ. നൗഫൽ, ഉദ്യോഗസ്ഥരായ സുനിൽ കുമാർ, അരുൺരാജ്, അർജുൻ, വിഷ്ണു ഐ.വി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ pathanamthittamedia.com