‘വിജ്ഞാന ദർശിനി’ ബജറ്റ് ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി ; വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ ടൂർ പോകാം
തിരുവനന്തപുരം : സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്രയ്ക്കായി ‘വിജ്ഞാന ദർശിനി’ പദ്ധതിയുമായി കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്. സാംസ്‌കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വിനോദത്തോടൊപ്പം വിദ്യാർത്ഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം കുറഞ്ഞ ചെലവിൽ പഠനവും വിനോദവും സമന്വയിപ്പിക്കാം.
ചരിത്രവും ശാസ്ത്രവും പ്രകൃതിയും വ്യവസായവുമെല്ലാം നേരിട്ടറിഞ്ഞ് പഠനത്തെ കൂടുതൽ അനുഭവസമ്പന്നമാക്കുന്ന യാത്രകൾ ഇനി വിദ്യാർത്ഥികൾക്ക് സ്വന്തം പഠനത്തിന്റെ ഭാഗമാക്കാം. ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകൾക്കനുസരിച്ച് നടപ്പാക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകർഷണീയ കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആർടിസി ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ 36 വിദ്യാർത്ഥികൾക്ക് ഒരേസമയം യാത്ര ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. തിരുവനന്തപുരം ജില്ലയിൽ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്‌സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകൾക്കും അനുസരിച്ച് യാത്രകൾ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി





