‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
കൊച്ചി : ദുബായിലേക്ക് പോകാൻ അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി. ദുബായിലെ ഒരു സ്ഥാപനത്തിൽ ജോലിയുണ്ടെന്നും അവിടെ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും തച്ചങ്കരിക്ക് വിദേശയാത്രാവിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് തച്ചങ്കരിയുടെ നീക്കം. അദ്ദേഹത്തിന്റെ അപേക്ഷ ശനിയാഴ്ചതന്നെ കോടതി പരിഗണിക്കും.
അനധികൃത സ്വത്തുസമ്പാദനക്കേസിൽ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലായത്. ഒരുമാസത്തോളം ശിക്ഷ അനുഭവിച്ച തച്ചങ്കരി, ഹൈക്കോടതി ശിക്ഷ മരവിപ്പച്ചതിന് പിന്നാലെയാണ് പുറത്തിറങ്ങിയത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്





