അമിതാഭ് ബച്ചനും ദില്‍ജിത് ദൊസാഞ്ചിനും മുംബൈ മേയർക്കും ബോംബ് ഭീഷണി
മുബൈ : ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഭവത്തിന് പിന്നാലെ നടൻ അമിതാഭ് ബച്ചൻ, ഗായകൻ ദിൽജിത് ദൊസാഞ്ച്, മുംബൈ മേയർ എന്നിവർക്കും ബോംബ് ഭീഷണി. ഇതേത്തുടർന്ന് അമിതാഭ് ബച്ചന്റെ വസതി, ദിൽജിത് ദൊസാഞ്ചിന്റെ സംഗീത നിശ നടക്കുന്ന വേദി, മുംബൈ മേയറുടെ ഓഫീസ് എന്നിവിടങ്ങളിൽ മുംബൈ പോലീസിന്റെ കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇന്നലെയാണ് മേയർ റിതു താവ്‌ഡെയ്ക്ക് മെയിലിൽ ഭീഷണി സന്ദേശം എത്തിയത്.
ഇതേത്തുടർന്ന് ബൃഹന്മുംബൈ കോർപ്പറേഷൻ ആസ്ഥാനത്തുള്ള മേയറുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡിക്കും ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഈ മാസം 31ന് ഒരു സ്‌കൂളിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. ഈ മാസം 31നും നവംബർ 27നും ഇടയിൽ അമിതാഭ് ബച്ചന്റെ ജൂഹുവിലെ ജൽസ എന്ന വസതി ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ വാദികളുടെ പേരിലായിരുന്നു ഭീഷണി സന്ദേശം.
അതേസമയം കൂടുതൽ വിശ്രമം വേണം എന്ന് അമിതാഭ് ബച്ചൻ തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ഇപ്പോൾ ആരോധകരുടെ ശ്രദ്ധ നേടുകയാണ്. ഇന്നലെ കൊൽക്കത്ത വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഒരു കടലാസ് കഷ്ണം കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. തുടർന്ന് സുരക്ഷാ വിഭാഗം വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തോടെ ബോളിവുഡ് സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ ഭീഷണി കൂടി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ സൽമാൻ ഖാൻ ആയിരുന്നു പ്രതികളുടെ യഥാർഥ ലക്ഷ്യമെന്നും അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർഖാൻ എന്നിവരും പ്രതികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നെന്നും പിന്നാലെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുതിയ ഭീഷണി സന്ദേശം വന്നിരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from News
More More from News newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്





