വാട്സ്ആപ്പ് മെസേജ് തെളിവായി സ്വീകരിക്കാനാവില്ല ; കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി
ന്യൂഡൽഹി : വിശ്വസനീയമായ മറ്റ് തെളിവുകളില്ലാതെ വാട്സാപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീംകോടതി. കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം. 2019 ഫെബ്രുവരിയിലുണ്ടായ കൊലപാതകത്തിലാണ് വിധി. തുറസ്സായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിൽ സംഘർഷമുണ്ടായെന്ന് സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന തെളിവുകളിലൊന്ന്.
എന്നാൽ സംഘർഷം നേരിട്ട് കണ്ടിട്ടില്ലെന്ന് രണ്ട് പ്രോസിക്യൂഷൻ സാക്ഷികളും കോടതിയിൽ വ്യക്തമാക്കി. സന്ദേശം അയച്ചതായി പറയപ്പെടുന്നയാൾ അത് നിഷേധിക്കുകയും പ്രോസിക്യൂഷൻ സാക്ഷികൾ ആരോപണങ്ങളെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. സന്ദേശങ്ങൾ പ്രതിക്കെതിരെ സംശയം ഉയർത്താമെങ്കിലും കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. മരണസമയം വ്യക്തമായി സ്ഥിരീകരിക്കാത്തതിനാൽ സന്ദേശങ്ങൾ കുറ്റകൃത്യവുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് തെളിയിക്കാനായിട്ടില്ല.
അതിനാൽ ഇന്ത്യൻ തെളിവ് നിയമത്തിലെ ആറാം വകുപ്പ് പ്രകാരം അവയെ പ്രസക്തമായ തെളിവായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകൾ തമ്മിൽ കുറ്റം സംശയാതീതമായി തെളിയിക്കുന്ന ബന്ധമില്ലെന്ന് വിലയിരുത്തിയ സുപ്രീംകോടതി, വിചാരണക്കോടതി വിധിച്ച ശിക്ഷയും അത് ശരിവച്ച ഹൈക്കോടതി വിധിയും റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്





