Skip to content

റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

റാന്നി : റാന്നി ബ്ലോക്ക് പടിക്ക് സമീപം വലിയൊരു ദുരന്തം ഭാഗ്യം കൊണ്ട് മാത്രം ഒഴിവായത് നാട്ടുകാരിൽ വലിയ ആശ്വാസമായി. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ആനപ്പാറമല ഭാഗത്തുനിന്ന് ഇറങ്ങി വരികയായിരുന്ന കാർ റോഡരികിൽ കാത്തുനിൽക്കുകയായിരുന്ന സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ആളിന്റെ  ഭാര്യയെ കാറിൽ കൂട്ടിക്കൊണ്ടുപോകാനായി എത്തിയതായിരുന്നു ഭർത്താവ്.  കാറിന്റെ  ഇടിയുടെ ആഘാതത്തിൽ സംസ്ഥാന പാതയിലേക്ക് തെറിച്ചുവീണ യുവതി അതുവഴി കടന്നുവന്ന ഒരു സൂപ്പർഫാസ്റ്റ് ബസിന്റെ സൈഡില്‍  ചെന്നിടിക്കുകയായിരുന്നു.

കാറിന്റെ  ഇടിയും പിന്നാലെ ബസിൽ ചെന്നിടിച്ചതുമായി രണ്ട് വലിയ ആഘാതങ്ങളാണ് ആ സ്ത്രീക്കുണ്ടായത്. എങ്കിലും ആ സമയത്ത് സൂപ്പർ ഫാസ്റ്റ് ബസ് വേഗത കുറച്ച് കടന്നുപോയതിനാല്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന്  ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിറക്കത്തിലൂടെ താഴേക്ക് ഇറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ്  അപകടത്തിന് കാരണമെന്ന്  സംശയിക്കുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. ലോക്ഭവനിലെ നോണ്‍വെജ് നിയന്ത്രണത്തിനെതിരെ രമേശ് ചെന്നിത്തല

Share on WhatsApp

Share this story

റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് pathanamthittamedia.com