Skip to content

സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ

കണ്ണൂർ : സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ ശ്യാംജിത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നും ശ്യാംജിത്ത് ആരോപിച്ചു. താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിര, ഇ.പി. ജയരാജൻ എന്നിവർക്കാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല. അതേസമയം പ്രതികരണവുമായി ഇ.പി. ജയരാജന്‍ രംഗത്തെത്തി. റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നും ഉപദേശങ്ങൾ മാത്രമാണ് താൻ നൽകിയതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ശശിധരന്‍ കര്‍ത്തയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ pathanamthittamedia.com