Skip to content

കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ നടന്നത് വൻ ക്രമക്കേടെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം : കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ നടന്നത് വൻ ക്രമക്കേടെന്ന് ക്രൈം ബ്രാഞ്ച്. ടാബുലേഷൻ നടന്ന് ലാബ് ടോപ്പ് നശിപ്പിച്ചു. ഇന്‍റർവ്യൂ ബോർഡിൽ ആരൊക്കെയാണെന്ന് മുൻകൂട്ടി പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഇന്‍റർവ്യൂ സമയത്ത് പല അംഗങ്ങളും പങ്കെടുത്തില്ല. ഇന്‍റർവ്യൂ കഴിഞ്ഞ ശേഷം പങ്കെടുക്കാത്തവരുടെ പേരിൽ ഉദ്യോഗാർത്ഥികള്‍ക്ക് മാർക്കിട്ടിട്ടുമുണ്ട്. എഴുത്തു പരീക്ഷയിൽ താഴെ പോയവരെ ലിസ്റ്റിൽ ഉള്‍പ്പെടുത്താൻ അഭിമുഖ പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകിയിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. 38 പേരുടെ നിയമനം തീർത്തും അട്ടിമറിയെന്ന് നിലവില്‍ തെളിഞ്ഞിരിക്കുകയാണ്. 100 മാർക്കിന് പരീക്ഷ നടത്തി ശേഷം എഴുത്തു പരീക്ഷ 75 മാർക്കാക്കി. 25 മാർക്കിന് അഭിമുഖ പരീക്ഷയിൽ പലർക്കും കിട്ടിയത് 22 ഉം 23 ഉം മാർക്കാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തില്‍ നടന്നത് വൻ ക്രമക്കേടെന്ന് ക്രൈം ബ്രാഞ്ച് pathanamthittamedia.com