Skip to content

ലോക്ഭവനിലെ നോണ്‍വെജ് നിയന്ത്രണത്തിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിന്‍റെ ഫയൽ മുഴുവൻ പരിശോധിച്ചെന്നും അന്വേഷണത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു. പി പി ദിവ്യക്കെതിരായ ആരോപണം അന്വേഷണം ആവശ്യമായതാണ്. അതുകൊണ്ടാണ് 17 A പ്രകാരമുള്ള അനുമതി കൊടുത്തതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെ. തീരുമാനത്തിൽ തെറ്റില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

ലോക്ഭവനിലെ നോണ്‍വെജ് നിയന്ത്രണത്തിനെതിരെ രമേശ് ചെന്നിത്തല pathanamthittamedia.com