Skip to content

തമിഴ്നാട് സർക്കാർ റേഷൻകട വഴി നൽകുന്ന മുണ്ടുകൾ പമ്പയിൽ ഇരുമുടിയായെന്ന് ആരോപണം

ശബരിമല : തമിഴ്നാട് സർക്കാർ റേഷൻകട വഴി നൽകുന്ന മുണ്ടുകൾ പമ്പയിൽ ഇരുമുടിയായെന്ന് ആരോപണം. പൊങ്കൽ സമ്മാനമായി നൽകിയ മുണ്ടുകൾ ആണ് ഇത്തരത്തിൽ ദേവസ്വം ബോർഡിന്റെ കേട്ടുനിറ കേന്ദ്രത്തിൽ ഇരുമുടിയായി മാറിയത്. ഇതിൽ അഴിമതി ഉണ്ടെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ ആരോപിക്കുന്നത്. മുന്നൂറുരൂപ നിരക്കിലാണ് പമ്പയിൽ ഇരുമുടി വിൽക്കുന്നത്. എന്നാൽ ഈ വില കൊടുത്ത് ഭക്തർ വാങ്ങിയതോ തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ടുകളും. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലും ‘2025’ എന്ന വർഷവും രേഖപ്പെടുത്തിയ മുണ്ടുകളാണ് ഇരുമുടിക്കെട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ തീർത്ഥാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ സംഭവം പുറത്തുവരുന്നത്.

സന്നിധാനത്തെത്തി ഇരുമുടിക്കെട്ട് അഴിച്ച സമയത്താണ് തങ്ങൾക്ക് ലഭിച്ചത് തമിഴ്നാട് സർക്കാരിന്റെ സൗജന്യ റേഷൻ മുണ്ടാണെന്ന് ഭക്തർക്ക് മനസിലാക്കുന്നതും നടന്നത് തട്ടിപ്പാണെന്ന് തീർത്ഥാടകർ തിരിച്ചറിഞ്ഞതും. നിലവിൽ കരാറുകാരാണ് പമ്പയിലെ ദേവസ്വം കെട്ടുനിറ കേന്ദ്രം നടത്തിവരുന്നത്. ഒരു ഇരുമുടിക്ക് 300 രൂപ വീതമാണ് ഇവർ ഭക്തരിൽനിന്ന് വാങ്ങുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

തമിഴ്നാട് സർക്കാർ റേഷൻകട വഴി നൽകുന്ന മുണ്ടുകൾ പമ്പയിൽ ഇരുമുടിയായെന്ന് ആരോപണം pathanamthittamedia.com