Skip to content

എസ്എംഎ മരുന്ന് വിവാദം : ‘സര്‍ക്കാരിന് വിഷയത്തിന്റെ ഗൗരവം മനസിലായിട്ടില്ല’ ; പിണറായി വിജയന്‍

തിരുവനന്തപുരം : എസ്എംഎ മരുന്ന് വിവാദത്തില്‍ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാറിന് വിഷയത്തിന്റെ ഗൗരവം മനസിലായിട്ടില്ലെന്നും ജനറിക് മരുന്നിന് എതിരായ നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എസ്എംഎ രോഗികള്‍ക്ക് ക്ലിനിക്കല്‍ ട്രയല്‍ ലേബലുള്ള മരുന്ന് നല്‍കിയത് സര്‍ക്കാരിന്റെ വീഴ്ചയാണ്. സര്‍ക്കാരിന്റെ വീഴ്ച അന്വേഷിക്കണമെന്നാണ് ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് കെ. മുരളീധരന് ഒക്ടോബര്‍ 12ന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ രണ്ടാഴ്ചയായിട്ടും മറുപടി നല്‍കാനുള്ള ജനാധിപത്യ മര്യാദ കാണിച്ചില്ല. പിന്നാലെയാണ് മരുന്ന് കമ്പനിക്കാര്‍ മന്ത്രിയെ കണ്ട തെളിവുകള്‍ പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. അറിഞ്ഞോ അറിയാതെയോ ഇളം തലമുറയെ പരീക്ഷണ വസ്തുക്കളാക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് ഉണ്ടായിരുന്ന ആശങ്ക പരിഹരിക്കപ്പെട്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു. രക്ഷിതാക്കള്‍ ഒരു പരാതിയും തന്നോട് പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കൂടാതെ, എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ മരുന്ന് വാങ്ങലിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഒരു കമ്പനിയില്‍ നിന്ന് മരുന്ന് വാങ്ങിക്കൂട്ടിയെന്ന സംശയത്തിലാണ് അന്വേഷണം. ഈ കമ്പനിയുമായി കഴിഞ്ഞ സര്‍ക്കാരില്‍ ഉണ്ടായിരുന്നവര്‍ക്ക് ബന്ധമുണ്ടെന്നും മന്ത്രി ആരോപിക്കുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

  5. റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

എസ്എംഎ മരുന്ന് വിവാദം : ‘സര്‍ക്കാരിന് വിഷയത്തിന്റെ ഗൗരവം മനസിലായിട്ടില്ല’ ; പിണറായി വിജയന്‍ pathanamthittamedia.com