കെനിയയിൽ രണ്ടാമത്തെ എബോള മരണം സ്ഥിരീകരിച്ചു
നയ്റോബി : കെനിയയിൽ രണ്ടാമത്തെ എബോള മരണം സ്ഥിരീകരിച്ചു. ആദ്യ രോഗിയുടെ അടുത്ത ബന്ധുവായ 65 കാരിയാണ് ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ രോഗലക്ഷണങ്ങൾ പ്രകടമായി മരണപ്പെട്ടത്. നെയ്‌റോബിയിലെ സാംക്രമിക രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ. ക്വാറന്റൈനിൽ കഴിയവെ രോഗബാധിതയായ 65 കാരിയാണ് വെളളിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടത്. ഒക്ടോബർ 5നാണ് കെനിയയിൽ ആദ്യമായി എബോള സ്ഥിരീകരിച്ചത്. കോംഗോയിൽ നിന്ന് ഉഗാണ്ട വഴി നെയ്‌റോബിയിലെത്തിയ 40 കാരനായിരുന്നു രോഗബാധയും തുടർന്നുള്ള മരണവും സംഭവിച്ചത്.
ആദ്യ രോഗിയുമായി സമ്പർക്കത്തിൽ വന്ന 135 പേരെയാണ് അധികൃതര്‍ കണ്ടെത്തിയത്. ഇതിൽ 118 പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നാല് ആരോഗ്യപ്രവർത്തകരുൾപ്പെടെ എട്ട് പേർക്കാണ് ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചത്. ബാക്കി ഏഴ് രോഗികൾ വിവിധ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. ഉഗാണ്ട വഴി നൈജീരിയയിലെത്തിയ യുവതിക്ക് എബോള സ്ഥിരീകരിച്ചിരുന്നു. ഇവരുടെ യാത്രാവഴികളെക്കുറിച്ചും രോഗബാധയെക്കുറിച്ചും നൈജീരിയൻ ആരോഗ്യ മന്ത്രാലയം അന്വേഷിച്ചു വരികയാണ്.
അതേസമയം കോംഗോയിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് യുഎസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 21 ദിവസത്തിനിടെ കോംഗോ സന്ദർശിച്ചവർക്ക് യുഎസിലേക്കുള്ള വിമാനങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്
-
റാന്നിയില്‍ കാറിടിച്ച് തെറിച്ചുപോയ സ്ത്രീ ബസിന്റെ സൈഡില്‍ ഇടിച്ചു വീണു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്





