Skip to content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമുള്ള വീട്ടിൽ കടന്നുകയറി കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ സ്വദേശി വൈറ്റ് ഹൗസിൽ ലൗജൻ ഹസൻകുട്ടി (53) യെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രമുള്ള വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കിരൺ വി.എസ്., സബ് ഇൻസ്പെക്ടർ ഷൈജു എസ്., ഉദ്യോഗസ്ഥരായ അനീഷ്, ശരത്ത് എസ്., ഗോകുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. മൈലപ്ര, കുമ്പഴ വടക്ക് സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നല്കണം : കോൺഗ്രസ്

  3. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  4. ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് ; മൊഴി നൽകാൻ തയ്യാറെന്ന് ലീയുടെ സുഹൃത്ത്

  5. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

Share on WhatsApp

Share this story

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍ pathanamthittamedia.com